കായികം

മുത്തയ്യ മുരളീധരന്‍ ആശുപത്രിയില്‍, ആന്‍ജിയോപ്ലാസ്റ്റി നടത്തി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാര്‍ച്ചിലാണ് അദ്ദേഹത്തിന്റെ ഹൃദയ ധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയത്. അത് നീക്കം ചെയ്യുന്നതിന്ക്കു ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയത് സാധാരണ നടപടിയാണ്, അദ്ദേഹം സുഖമായിരിന്നു, മുത്തയ്യ മുരളീധരനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയിലെ വാര്‍ത്തയില്‍ പറയുന്നു. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബീടിന്റെ ഭാഗമാണ് മുരളീധരന്‍. 2015 മുതല്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഹൈദരാബാദ് ടീമിനൊപ്പം ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു