കായികം

40 ആയി, മികച്ച പ്രകടനം ഉറപ്പുതരാനാവില്ല: ധോനി 

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സിനെതിരെ 45റണ്‍സിന്റെ വിജയം നേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 200 മത്സരങ്ങള്‍ എം എസ് ധോനി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ താരത്തിന്റെ പ്രകടനം പക്ഷെ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മികച്ച പ്രകടനം എപ്പോഴും ഉറപ്പുതരാനാവില്ലെന്നാണ് മത്സരശേഷം ധോനി പറഞ്ഞത്. 

ഓവറില്‍ 9 റണ്‍സ് ശരാശരിയില്‍ മുന്നേറിയിരുന്ന സിഎസ്‌കെയുടെ സ്‌കോറിങ് ധോനി ക്രീസിലെത്തിയതിന് പിന്നാലെ മന്ദഗതിയിലായി. ആറ് ബോളുകള്‍ നേരിട്ടശേഷമാണ് താരം ആദ്യ റണ്‍ കണ്ടെത്തിയത്. 17 ബോളില്‍ വെറും 18 റണ്‍സ് മാത്രമെടുത്ത താരം ചെന്നൈയുടെ സ്‌കോറിങ് വേഗത കുറച്ചു. 40-ാം വയസില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മത്സരശേഷം ധോനി പ്രതികരിച്ചു. 

മറ്റൊരു മത്സരത്തിലായിരുന്നെങ്കില്‍ താന്‍ പാഴാക്കിയ ആറ് ബോളുകള്‍ക്ക് വലിയ വില നല്‍കേണ്ടിവന്നേനെ എന്ന് പറഞ്ഞ ധോനി 24 വയസിലും താന്‍ മികച്ച പ്രകടനം ഉറപ്പുപറഞ്ഞിരുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ' കളിക്കുമ്പോള്‍ ഫിറ്റ് അല്ലെന്ന് ആരും പറയരുത്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടാകില്ല, എനിക്ക് 24 വയസായിരുന്നപ്പോഴും മികച്ച പ്രകടനമെന്ന് വാഗ്ദാനം നല്‍കിയിരുന്നില്ല, 40-ാം വയസിലും അതിന് കഴിയില്ല' ,ധോനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത