കായികം

'എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ബാറ്റിങ് തുടരാനാണ് ആഗ്രഹം': പരാജയം സ്വാഭാവികമെന്ന് സഞ്ജു 

സമകാലിക മലയാളം ഡെസ്ക്


ദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മലയാളി താരം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജുവിന്റേത്. ഡല്‍ഹിക്കും ചെന്നൈയ്ക്കും എതിരായ മത്സരങ്ങളില്‍ നല്ല സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിനായില്ല. പരാജയത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താന്‍ ഇതുവരെ കളിച്ചിരുന്ന ശൈലി തുടരാന്‍ തന്നെയാണ് സഞ്ജുവിന്റെ തീരുമാനം. 

' ഈ കളിയില്‍ അതൊക്കെ സംഭവിക്കും. ഐപിഎല്‍ ധാരാളം റിസ്‌ക്കി ഷോട്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് ഞാന്‍ നല്ല പ്രകടനം നടത്തിയപ്പോള്‍ ഒരുപാട് റിസ്‌ക് എടുത്തിരുന്നു. അതുകൊണ്ടാണ് സെഞ്ചുറി നേടിയതും. അത് ആ ദിവസത്തെയും അന്നത്തെ മാനസികാവസ്ഥയും അനുസരിച്ചിരിക്കും', ചെന്നൈയ്‌ക്കെതിരെ നേരിട്ട പരാജയത്തിന് പിന്നാലെ സഞ്ജു പറഞ്ഞു. 

ഐപിഎല്‍ ഒരു നീണ്ട പരമ്പരയാണെന്നും ഇതില്‍ ചില മത്സരങ്ങള്‍ തോല്‍ക്കുന്നത് സ്വാഭാവികമാണെന്നും താരം അഭിപ്രായപ്പെട്ടു. ' എന്റെ ഷോട്ടുകള്‍ നിയന്ത്രിക്കണമെന്നെനിക്കില്ല. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ തന്നെ ബാറ്റിങ് തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഞാനും ഒരുപാട് പരാജയങ്ങള്‍ നേരിടുന്നുണ്ട്. ഔട്ട് ആകുന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നില്ല. പക്ഷെ ഇനിയുള്ള മത്സരങ്ങളില്‍ ടീമിന്റെ ജയത്തിനായി എന്റെ സംഭാവന ഉറപ്പാക്കുന്നതില്‍ ശ്രദ്ധിക്കും', സഞ്ജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ