കായികം

'ക്രിക്കറ്റ് നിയമങ്ങള്‍ പഠിക്കാന്‍ സമയമായി'; കോഹ്‌ലിക്ക് നന്ദി പറഞ്ഞ് ഗാര്‍ഡിയോള

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേഴ്‌സി സമ്മാനമായി നല്‍കിയ വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ സമയമായിരിക്കുന്നു എന്നാണ് ബാംഗ്ലൂര്‍ ജേഴ്‌സി പങ്കുവെച്ച് ഗാര്‍ഡിയോള പറയുന്നത്. 

ആര്‍സിബി ജേഴ്‌സി നല്‍കിയതിന് കോഹ് ലിയോട് നന്ദി പറയുന്നു. ഇനി നിങ്ങളുടെ ഊഴമാണ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‌സി അണിയൂ, കോഹ്‌ലിയോട് ഗാര്‍ഡിയോള പറയുന്നു. 

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് ഗാര്‍ഡിയോളയുമായി കോഹ് ലി ഇന്‍സ്റ്റാ ലൈവില്‍ സംസാരിച്ചിരുന്നു. പ്യൂമയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഇത്. കളിക്കളത്തിലേക്ക് വരുമ്പോള്‍ കളിച്ച നാലിലും ബാംഗ്ലൂരിനെ ജയിപ്പിച്ച് മുന്നേറുകയാണ് കോഹ് ലി ഇപ്പോള്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?