കായികം

ധവാന് മങ്കാദിങ് മുന്നറിയിപ്പ് കൊടുത്ത പൊള്ളാര്‍ഡ്; ദിവസങ്ങള്‍ പിന്നിടും മുന്‍പ് മുംബൈ ഓള്‍റൗണ്ടര്‍ ചെയ്തത് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡല്‍ഹിക്കെതിരായ കളിയില്‍ ശിഖര്‍ ധവാന് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചാബിനെതിരായ കളിയില്‍ ബൗളര്‍ ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പൊള്ളാര്‍ഡ് നിന്നത് ക്രീസ് ലൈനില്‍ നിന്ന് ഏറെ ദൂരം പുറത്തിറങ്ങി. 

മുഹമ്മദ് ഷമി തന്റെ കയ്യില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പൊള്ളാര്‍ഡ് ക്രീസ് ലൈനില്‍ നിന്ന് ഏറെ ദൂരം പുറത്തേക്കിറങ്ങിയതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുംബൈ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയിലാണ് സംഭവം. 

സ്‌കോര്‍ ഉയര്‍ത്താന്‍ ഓരോ ബോളും പ്രയോജനപ്പെടുത്താന്‍ മുംബൈ ശ്രമിക്കുകയായിരുന്നു ഈ സമയം. ക്രീസ് ലൈനില്‍ നിന്ന് ഇത്രയും മുന്‍പോട്ട് കയറി നിന്നതിന് ശിക്ഷ നല്‍കണം എന്ന് കമന്ററി ബോക്‌സിലുണ്ടായ ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

ഏതാനും ദിവസം മുന്‍പ് സിഎസ്‌കെ താരം ബ്രാവോയും മുസ്താഫിസൂറിന്റെ ഡെലിവറി നേരിടാന്‍ ക്രീസ് ലൈനില്‍ നിന്ന് ഏറെ മുന്‍പിലോട്ട് കയറിയിരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കണം എന്ന് ഹര്‍ഷ ബോഗ്‌ലെ, സൈമണ്‍ ഡൗള്‍ എന്നിവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍