കായികം

ആ പ്രഭാവം നോക്കൂ, റിഷഭ് പന്ത് ഇന്ത്യൻ ക്യാപ്റ്റനാവുമെന്ന് മുൻ സ്പിന്നർ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: റിൽഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് ഇന്ത്യൻ മുൻ സ്പിന്നർ പ്ര​ഗ്യാൻ ഓജ. വരും വർഷങ്ങളിൽ പന്ത് ഇതുപോലെ തന്നെ ബാറ്റ് ചെയ്താൽ ഇന്ത്യയുടെ നായകത്വത്തിലേക്ക് എത്തുമെന്നാണ് ‌ഓജ പറയുന്നത്. 

തന്റെ ടീമിനെ പന്ത് നയിച്ച വിധം. വരും വർഷങ്ങളിലും പന്ത് ഇതുപോലെ ബാറ്റ് ചെയ്ത് തന്റെ പക്വത പ്രകടിപ്പിച്ചാൽ ഇന്ത്യയുടെ ക്യാപ്റ്റനാവും റിഷഭ് പന്ത് എന്നാണ് എനിക്ക് തോന്നുന്നത്. റിഷഭ് പന്തിൽ നിന്ന് നമുക്ക് കാണാനാവുന്നത് അതാണ്. ഒരു കളിക്കാരനെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ അയാൾക്ക് ചുറ്റുമുള്ള പ്രഭാവം തന്നെ കാര്യങ്ങൾ വ്യക്തമാക്കും. റിഷഭ് പന്തിനെ കാണുമ്പോൾ എനിക്കുണ്ടാവുന്ന തോന്നൽ ഇയാൾക്ക് ഇന്ത്യയുടെ ക്യാപ്റ്റനാവാൻ കഴിയും എന്നാണ്, ഓജ പറഞ്ഞു. 

റിഷഭ് പന്തിന്റെ നായകത്വത്തെ ഓജ പ്രശംസിക്കുമ്പോൾ വിമർശനവുമായാണ് വീരേന്ദർ സെവാ​ഗ് എത്തിയത്. തന്റെ ബൗളർമാരെ പന്ത് കൈകാര്യം ചെയ്ത വിധവും ഫീൽഡിലെ മാറ്റങ്ങളുമാണ് സെവാ​ഗിന്റെ അതൃപ്തിക്ക് പിന്നിൽ. എന്നാൽ ബാറ്റിങ്ങിൽ പക്വതയാർന്ന ഇന്നിങ്സിലൂടെ പന്ത് കയ്യടി നേടി. 48 പന്തിൽ നിന്ന് 58 റൺസ് നേടിയെങ്കിലും വിജയ റൺ നേടാനാവാതെ പന്ത് ഒരു റൺസിന്റെ തോൽവി സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി