കായികം

ആക്രോശിച്ച് ദിനേശ് കാർത്തിക്, മുട്ടുകുത്തി ശിഖർ ധവാൻ; കൊമ്പുകോർക്കൽ വൈറൽ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഡൽഹി-കൊൽക്കത്ത പോരിന് ഇടയിലെ രസകരമായൊരു നിമിഷമാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ കൗതുകമാവുന്നത്. ശിഖർ ധവാനും ദിനേശ് കാർത്തിക്കും തമ്മിലുള്ള സൗഹൃദപരമായ കൊമ്പുകോർക്കലാണ് ഇവിടെ കണ്ടത്. എന്താണ് ഇരുവരും സംസാരിക്കുന്നത് എന്നറിയില്ലെങ്കിലും വീഡിയോ ആരാധകർക്ക് ഇടയിൽ വൈറലായി കഴിഞ്ഞു. 

വരുൺ ചക്രവർത്തിയുടെ ഡെലിവറിയിൽ ധവാനെ പുറത്താക്കാൻ കാർത്തിക് അപ്പീൽ ചെയ്തു. എന്നാൽ റിപ്ലേയിൽ ധവാന്റെ ബാക്ക്ഫൂട്ട് ​ഗ്രൗണ്ടിന് പുറത്തല്ലെന്ന് വ്യക്തമായതോടെ കാർത്തിക്കിന്റെ സ്റ്റംപിങ്ങിൽ നോട്ട്ഔട്ട് വിളിച്ചു. ഇതിന് പിന്നാലെ ധവാനെ നേരെ ചൂണ്ടി കാർത്തിക് എന്തോ പറഞ്ഞു. പൊടുന്നനെ ധവാൻ ​ഗ്രൗണ്ടിലേക്ക് മുട്ടുകുത്തി ഇരുന്നു. 

എന്താണ് ഇരുവർക്കും ഇടയിലെ സംഭാഷണം എന്ന് ആർക്കും പിടികിട്ടിയിട്ടില്ല. എന്നാൽ രണ്ട് പേരുടേയും പ്രതികരണം ആരാധകരിൽ കൗതുകമുണർത്തുന്നു. കളിയിൽ 46 പന്തിൽ നിന്ന് ധവാൻ 47 റൺസ് നേടി. പൃഥ്വി ഷായ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയതോടെ ഡൽഹി അനായാസ ജയത്തിലേക്കും എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ