കായികം

'ഫോണ്‍ വെള്ളത്തില്‍ വീണു, 9112083319 എന്ന നമ്പറില്‍ വിളിക്കൂ'; സെവാഗിന്റെ പോസ്റ്റ്‌; കാര്യം പിടികിട്ടാതെ ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ആരാധകരെ കയ്യിലെടുക്കുന്ന വൈറല്‍ പോസ്റ്റുകളില്‍ പലതുമായും ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് എത്തിയിട്ടുണ്ട്. ഇപ്പോള്‍ വെള്ളത്തില്‍ വീണ് ഫോണ്‍ കേടായെന്നും പകരം മറ്റൊരു നമ്പറില്‍ വിളിക്കൂ എന്നും പറഞ്ഞാണ് സെവാഗിന്റെ വരവ്. 

പകരം തന്റെ വിളിക്കാന്‍ പറ്റുന്ന ഒരു നമ്പറും സെവാഗ് ഇവിടെ നല്‍കുന്നു. 9112083319 എന്ന നമ്പറാണ് സെവാഗ് ഇവിടെ പങ്കുവെക്കുന്നത്. സെവാഗിന്റെ ഈ പോസ്റ്റിന് അടിയില്‍ വന്ന് രസകരമായ കമന്റുകള്‍ നിറയ്ക്കുകയാണ് ആരാധകര്‍. 

എന്നോട് സംസാരിച്ചതിനും നന്ദിയെന്നും നിങ്ങളുടെ കോളര്‍ ടൂണ്‍ നന്നായിരിക്കുന്നു എന്നെല്ലാം ആരാധകരുടെ കമന്റ് വരുന്നു. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നും ആരാധകര്‍ സെവാഗിനോട് ചോദിക്കുന്നുണ്ട്. ധോനിയുടെ നമ്പര്‍ നല്‍കിയതിന് വളരെ നന്ദിയെന്നും ഇപ്പോള്‍ സംസാരിക്കാന്‍ എനിക്ക് സമയമില്ല എന്നെല്ലാമാണ് ഓരോ കമന്റുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ