കായികം

ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1974 ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗെര്‍ഡ് മുള്ളര്‍.

ലോകത്തെ എക്കാലത്തെയും പ്രമുഖ മുന്നേറ്റക്കാരാനായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ശ്രദ്ധേയമായ താരമായിരുന്നു. 607 മത്സരങ്ങളില്‍ നിന്നായി ക്ലബ്ബിനായി 563 ഗോളുകള്‍ നേടി.

1970 ലെ ലോകകപ്പ് ഫുട്‌ബോള്‍ പത്ത് ഗോള്‍ നേടി ടോപ്‌സ്‌കോററായി. 66നും 74നും ഇടയില്‍ ജര്‍മ്മനിക്കായി കളിച്ചു. രാജ്യത്തിനായി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടി. കളിയില്‍ നിന്ന് വിരമിച്ച ശേഷം ബയേണ്‍ മ്യൂണിക്കിന്റെ കോച്ചായും പ്രവര്‍ത്തിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത