കായികം

കടുത്ത പനി; നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് ഇന്ത്യയുടെ ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനിപത്തില്‍ നടന്ന സ്വീകരണ ചടങ്ങ് പാതി വഴിയില്‍ നിര്‍ത്തിയാണ് നീരജിനെ ആശുപത്രിയില്‍ എത്തിച്ചത്. 

ഏതാനും ദിവസമായി നീരജിന് കടുത്ത പനി തുടരുകയാണ്. എന്നാല്‍ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പാനിപത്തിലെ സ്വീകരണ ചടങ്ങിന് ഇടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നീരജ് വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. 

പനി കുറയുകയും കോവിഡ് ഫലം നെഗറ്റീവ് ആവുകയും ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രിക്കൊപ്പം നീരജ് പങ്കെടുത്തു. എന്നാല്‍ പിന്നാലെ പനി കൂടി. ഡല്‍ഹിയില്‍ നിന്ന് തുടങ്ങിയ കാര്‍ റാലിയോടെയാണ് ആറ് മണിക്കൂര്‍ സഞ്ചരിച്ചാണ് നീരജ് പാനിപത്തിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍