കായികം

ഫുട്‌ബോള്‍ മൈതാനത്ത് തോക്കുമായി റഫറി! ഭീതിയോടെ ആരാധകരും താരങ്ങളും; ഞെട്ടിക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലാ ജിഗ്വ: ഫുട്‌ബോള്‍ മൈതാനത്ത് കളിക്കിടെ പല സംഭവങ്ങളും അരങ്ങേറാറുണ്ട്. അതില്‍ ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ആശങ്കയും ഉണ്ടാക്കാറുണ്ട്. അത്തരമൊരു ആശങ്കപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഹോണ്ടുറാസിലാണ് സംഭവം. ലാ ജിഗ്വ നഗരത്തില്‍ അരങ്ങേറിയ ഒരു മത്സരത്തിന് ശേഷം റഫറിയുടെ നടപടികളാണ് ആരാധകരേയും താരങ്ങളേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

ലാ ജിഗ്വയില്‍ അരങ്ങേറിയ ഒരു അമച്വര്‍ മത്സരത്തിന് ശേഷമാണ് റഫറി കൈയില്‍ കരുതിയ പിസ്റ്റളുമായി ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് പോയത്. വിഡീയോയില്‍ ആളുകള്‍ ഭീതിയോടെ ഇയാളെ നോക്കുന്നതും കാണാം. 

വിവാദമായ പെനാൽറ്റി തീരുമാനമടക്കം മത്സരത്തിനിടെ ഒരു ടീമിനെതിരായ റഫറിയുടെ പല നീക്കങ്ങളിലും താരങ്ങളും ആരാധകരും അസംതൃപ്തരായിരുന്നു.  മത്സര ശേഷം ആരാധകര്‍ തന്നെ അക്രമിക്കുമെന്ന് കണക്കുകൂട്ടിയാണ് സ്വയം രക്ഷയ്ക്കായി റഫറി പിസ്റ്റളുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍