കായികം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: 14 പോയിന്റോടെ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ, രണ്ട് പോയിന്റ് നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ. 14 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോഡ്‌സിലെ ഇംഗ്ലണ്ടിനെതിരായ 151 റണ്‍സ് ജയമാണ് ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിച്ചത്. 

മഴ കളിമുടക്കിയ ആദ്യ ടെസ്റ്റില്‍ നാല് പോയിന്റ് വീതമാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനും ലഭിച്ചത്. രണ്ടാം ടെസ്റ്റില്‍ ജയം പിടിച്ചതോടെ ഇന്ത്യക്ക് 12 പോയിന്റ് ലഭിച്ചു. ഇതോടെ 16 പോയിന്റാണ് ഇന്ത്യക്ക് ആകെ ലഭിക്കേണ്ടത്. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയായി ഇന്ത്യയുടെ രണ്ട് പോയിന്റ് പിന്‍വലിച്ചിരുന്നു. 

ഒരു ടെസ്റ്റ് മത്സരം ജയിച്ചാല്‍ 12 പോയിന്റാണ് ലഭിക്കുക. ടൈ ആയാല്‍ ആറ് പോയിന്റ് വീതം ഇരു ടീമിനും. ഡ്രോ ആയാല്‍ രണ്ട് ടീമിനും നാല് പോയിന്റ് വീതം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനാണ് ഇന്ത്യക്ക് പിന്നില്‍. 

12 പോയിന്റാണ് പാകിസ്ഥാനുള്ളത്. വിന്‍ഡിസിന് എതിരായ രണ്ടാം ടെസ്റ്റില്‍ 109 റണ്‍സിന് പാകിസ്ഥാന്‍ ജയം പിടിക്കുകയും പരമ്പര 1-1ന് സമനിലയിലാക്കുകയും ചെയ്തതോടെയാണ് ഇത്. വെസ്റ്റ് ഇന്‍ഡീസിനും 12 പോയിന്റുണ്ട്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിന്‍ഡിസ് ജയിച്ചിരുന്നു. 

രണ്ട് പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ രണ്ട് പോയിന്റും കുറവ് ഓവര്‍ നിരക്കിനെ തുടര്‍ന്ന് നഷ്ടമായിരുന്നു. 2023 വരെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യനായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍