കായികം

സഹതാരങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് ക്രിസ്റ്റ്യാനോ; മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് ഉറപ്പിച്ച് സൂപ്പര്‍ താരം 

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: സഹതാരങ്ങളോട് വിട പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയതായി റിപ്പോര്‍ട്ട്. ടീമിന്റെ പരിശീലന സമയത്ത് എത്തിയ ക്രിസ്റ്റ്യാനോ 40 മിനിറ്റ് മാത്രമാണ് ഇവിടെ ചിലവഴിച്ചത്. 

യുവന്റ്‌സ് വിടാനുള്ള തിരുമാനത്തില്‍ ക്രിസ്റ്റിയാനോ ഉറച്ചു നില്‍ക്കുന്നു എന്നാണ് പരിശീലന സെഷന്‍ ഉപേക്ഷിക്കുന്നതിലൂടെ വ്യക്തമാവുന്നത്. ക്രിസ്റ്റ്യാനോയുടെ ഏജന്റും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ട്രാന്‍സ്ഫര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗസ്റ്റ് 31നാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്. ഈ ആഴ്ച സീരി എയിലെ എംപോളിയുമായുള്ള മത്സരത്തില്‍ യുവന്റ്‌സിനായി ഇറങ്ങാന്‍ താത്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കി കഴിഞ്ഞതായാണ് സൂചനകള്‍. ഡ്രസ്സിങ് റൂമിലെ ലോക്കറില്‍ നിന്ന് ക്രിസ്റ്റിയാനോ തന്റെ വസ്തുക്കളെല്ലാം മാറ്റി. 

25 മില്യണ്‍ യൂറോ യുവന്റ്‌സ് ആവശ്യപ്പെടുന്നതാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്നോട്ട് വലിക്കുന്നത്. യുവന്റ്‌സുമായുള്ള കരാറില്‍ ഒരു വര്‍ഷം കൂടിയാണ് ക്രിസ്റ്റിയാനോയ്ക്ക് ഇനി ബാക്കിയുള്ളത്. 2018ല്‍ വമ്പന്‍ തുകയ്ക്കാണ് ക്രിസ്റ്റ്യാനോ റയലില്‍ നിന്ന് യുവന്റ്‌സിലേക്ക് ചേക്കേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'