കായികം

സിപിഎല്ലിലേക്കുള്ള മടങ്ങി വരവ്; കൂറ്റന്‍ സിക്‌സുമായി ജനല്‍ ചില്ല് തകര്‍ത്ത് ക്രിസ് ഗെയ്ല്‍

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: ഒരു സീസണ്‍ ഇടവേളയ്ക്ക് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുകയായിരുന്നു ക്രിസ് ഗെയ്ല്‍. സീസണിലെ ആദ്യ മത്സരത്തില്‍ 9 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രം എടുക്കാനെ ഗെയ്‌ലിന് കഴിഞ്ഞുള്ളു. എന്നാലവിടെ ഗെയ്ല്‍ കൂടാരം കയറിയത് സ്‌റ്റേഡിയത്തിലെ വിന്‍ഡോകളിലൊന്നിന്റെ ചില്ലും തകര്‍ത്ത്. 

ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുന്ന ഗെയ്‌ലിലേക്കായിരുന്നു ശ്രദ്ധയെല്ലാം. ഡ്വെയ്ന്‍ ബ്രാവോയുടെ സെന്റ് കിറ്റ്‌സിന് വേണ്ടി കളിക്കുന്ന ഗെയ്ല്‍ അഞ്ചാം ഓവറില്‍ ജാസന്‍ ഹോള്‍ഡറിന്റെ ഡെലിവറിയില്‍ കൂറ്റന്‍ സിക്‌സ് പറത്തി. സൈറ്റ്‌സ്‌ക്രീന്‍ കടന്നു പോയ ഗെയ്ല്‍ അതിന് പിന്നിലെ വിന്‍ഡോ തകര്‍ത്തു. 

കളിയില്‍ ആ ഒരു സിക്‌സ് മാത്രമാണ് ഗെയ്‌ലില്‍ നിന്ന് വന്നത്. ഗെയ്‌ലിന് കത്തിക്കയറാന്‍ കഴിഞ്ഞില്ലെങ്കിലും സെന്റ് കിറ്റ്‌സ് 176 റണ്‍സ് കണ്ടെത്തുകയും ജയം തൊടുകയും ചെയ്തു. ഒരു ഘട്ടത്തില്‍ 39-4 എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് സെന്റ് കിറ്റ്‌സ് തിരികെ കയറിയത്. എന്നാല്‍ 43 പന്തില്‍ നിന്ന് റൂത്ത്‌ഫോര്‍ഡ് 53 റണ്‍സും ബ്രാവോ 35 പന്തില്‍ നിന്ന് 47 റണ്‍സും നേടിയതോടെ മാന്യമായ സ്‌കോറിലേക്ക് സെന്റ് കിറ്റ്‌സ് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി