കായികം

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളി, ടേബിൾ ടെന്നീസിൽ ചരിത്ര നേട്ടം; അഭിമാനമായി ഭവിന പട്ടേൽ

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ; ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേൽ വെള്ളി നേടി. ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഷൗ യിങ്ങിനോടാണ് ഭവിന ഫൈനലിൽ പരാജയപ്പെട്ടത്. പാരാലിംപിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. 

അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭവിന മത്സരിച്ചത്. ഷൗ യിങ്ങിനോട്  നേരിട്ടുള്ള സെറ്റുകള്‍ക്ക്(3 -0) നായിരുന്നു ഭവിനയുടെ തോൽവി. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല. 

ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. 34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. പാരാലിമ്പിക്സിൽ ടേബിള്‍ ടെന്നിസ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി