കായികം

കോഹ്‌ലിയ്ക്കും സംഘത്തിനും കനത്ത തിരിച്ചടി;  വാഷിങ്ടന്‍ സുന്ദര്‍ ഐപിഎല്‍ കളിക്കാനില്ല; ടീമില്‍ നിന്ന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ശേഷിക്കുന്ന പോരാട്ടങ്ങള്‍ അടുത്ത മാസം യുഎഇയില്‍ തുടങ്ങാനിരിക്കെ വിരാട് കോഹ്‌ലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ ഐപിഎല്‍ യുഎഇ അധ്യായത്തില്‍ കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 

ആര്‍സിബിയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് വാഷിങ്ടന്‍ സുന്ദര്‍. താരത്തിന് കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. താരം ഐപിഎല്ലിലെ ശേഷിയ്ക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്ന് ആര്‍സിബി സ്ഥിരീകരിച്ചിട്ടുണ്ട്. 

വാഷിങ്ടന്‍ സുന്ദറിന്റെ പകരക്കാരനായ ബംഗാള്‍ താരവും നെറ്റ് ബൗളറുമായ ആകാശ് ദീപിനെ പകരക്കാരനായി ടീമിലെടുത്തു. യുവ താരങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും അവസരവും ഒരുക്കുക എന്നതിന്റെ ഭാഗമായി കൂടിയാണ് ആകാശ് ദീപിനെ ടീമിലെത്തിച്ചതെന്നും ആര്‍സിബി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു