കായികം

രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് പരിക്ക്, രണ്ടാം ടെസ്റ്റ് കളിക്കില്ല; മുംബൈയില്‍ ടോസ് വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് മുന്‍പായി ഇന്ത്യക്ക് തിരിച്ചടി. മൂന്ന് കളിക്കാര്‍ പരിക്കിനെ തുടര്‍ന്ന് മുംബൈ ടെസ്റ്റില്‍ കളിക്കില്ല. അജിങ്ക്യാ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് പരിക്കേറ്റത് എന്ന് ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു. മഴയെ തുടര്‍ന്ന് മുംബൈയില്‍ ടോസ് ഇടാന്‍ കഴിഞ്ഞിട്ടില്ല. 

കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. വലത് കയ്യിലാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇടത് കയ്യിലെ ചെറുവിരലിനാണ് ഇഷാന്ത് ശര്‍മയ്ക്ക് പരിക്ക്. കാണ്‍പൂര്‍ ടെസ്റ്റിന് ഇടയിലാണ് ഇഷാന്തിനും പരിക്കേറ്റത്. 

കാണ്‍പൂരില്‍ ഫീല്‍ഡ് ചെയ്യവെയാണ് രഹാനെയ്ക്ക് പരിക്കേറ്റത്‌

കാണ്‍പൂര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം ഫീല്‍ഡ് ചെയ്യവെയാണ് രഹാനെയ്ക്ക് പരിക്ക് പറ്റിയത്. ഇടത് കാലിലെ പേശികള്‍ക്കാണ് പരിക്ക്. പരിക്കില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് രഹാനെയേയും മുംബൈ ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു. 

മോശം ഫോമിനെ തുടര്‍ന്ന് രഹാനെയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ രഹാനെ പരാജയപ്പെട്ടു. ഇതോടെ കോഹ് ലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ രഹാനെയെ ടീമില്‍ നിന്ന് മാറ്റണം എന്ന മുറവിളിയാണ് ശക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു