കായികം

മുംബൈയില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്, അര്‍ധ ശതകം പിന്നിട്ട് മായങ്ക് മടങ്ങി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലന്‍ഡിന് എതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് അര്‍ധ ശതകം പിന്നിട്ട മായങ്ക് അഗര്‍വാളിനെ നഷ്ടമായി. രണ്ടാം ഇന്നിങ്‌സില്‍ പൂജാരയ്‌ക്കൊപ്പം നിന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തിയാണ് മായങ്ക് മടങ്ങിയത്. 

108 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും പറത്തിയാണ് മായങ്ക് 62 റണ്‍സ് നേടിയത്. ഓപ്പണറായി ഇറങ്ങിയ ചേതേശ്വര്‍ പൂജാര അര്‍ധ ശതകത്തിന് തൊട്ടടുത്ത് വീഴുമെന്ന് തോന്നിച്ചെങ്കിലും റിവ്യു എടുത്തത് തുണച്ചു. അാസ് പട്ടേലിന്റെ ഡെലിവറിയില്‍ പൂജാര വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യുയില്‍ നോട്ട്ഔട്ട് എന്ന് വ്യക്തമായി. 

മായങ്ക് പുറത്തായതോടെ ശുഭ്മാന്‍ ഗില്‍ ആണ് വണ്‍ഡൗണായി ഇറങ്ങിയത്. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രണ്ടാം ദിനം ശുഭ്മാന്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത്. 34 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 377 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോള്‍ ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ