കായികം

'എനിക്ക് സങ്കടമുണ്ട്', മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ നിരാശ പരസ്യമാക്കി ലെവന്‍ഡോസ്‌കി 

സമകാലിക മലയാളം ഡെസ്ക്

ബാലണ്‍ ഡി ഓര്‍ നേടാനാവാത്തതില്‍ നിരാശനാണെന്ന് ബയണ്‍ മുന്നേറ്റനിര താരം ലെവന്‍ഡോസ്‌കി. മെസി ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന്റെ നിരാശ മറച്ചുവെക്കാതെയാണ് ലെവന്‍ഡോസ്‌കിയുടെ പ്രതികരണം. 

എനിക്ക് സങ്കടം തോന്നി. ഞാനത് സമ്മതിക്കാതിരിക്കില്ല. സന്തോഷവാനായിരുന്നു ഞാന്‍ എന്ന് പറയാനാവില്ല. നിരാശയായിരുന്നു എനിക്ക്. മെസിക്ക് തൊട്ടടുത്ത് എത്തി മത്സരിച്ചു. മെസി കളിച്ച വിധവും അദ്ദേഹത്തിന്റെ നേട്ടങ്ങളും ഞാന്‍ ബഹുമാനിക്കുന്നു, ലെവന്‍ഡോസ്‌കി പറഞ്ഞു. 

2020ലെ അവാര്‍ഡ് കിട്ടുന്നതില്‍ എനിക്ക് വലിയ താത്പര്യം ഇല്ല. 2020ല്‍ എനിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കണമായിരുന്നു എന്ന മെസിയുടെ വാക്കുകള്‍ ഇഷ്ടപ്പെട്ടു. അത് മെസിയുടെ വെറും വാക്കുകള്‍ അല്ല എന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. 2020ല്‍ ലെവന്‍ഡോസ്‌കിക്കാണ് ബാലണ്‍ ഡി ഓര്‍ ലഭിക്കേണ്ടിയിരുന്നത് എന്നാണ് മെസി പ്രതികരിച്ചത്. 

ഇനി വരുന്ന സീസണിലും ബാലണ്‍ ഡി ഓറിനായുള്ള പോരാട്ടം ലെവന്‍ഡോസ്‌കി തുടങ്ങി കഴിഞ്ഞു. സീസണില്‍ ബയേണിന് വേണ്ടിയുള്ള 14 കളിയില്‍ നിന്ന് 16 ഗോളുകളാണ് ബയേണിന്റെ പോളിഷ് സ്‌ട്രൈക്കര്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്