കായികം

ഗോള്‍വേട്ടയില്‍ പെലെയെ മറികടന്ന് മെസി, ഇരട്ട പ്രഹരവുമായി മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് എംബാപ്പെ 

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പെലെയുടെ കരിയര്‍ ഗോള്‍ നേട്ടത്തെ മറികടന്ന് മെസി. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പിഎസ്ജിയുടെ ബെല്‍ജിയം ക്ലബ് ബ്രുഗെയ്ക്ക് എതിരെ രണ്ട് വട്ടം ഗോള്‍ വല കുലുക്കിയതോടെയാണ് പെലെയെ മെസി മറികടന്നത്. 

ബ്രുഗെയ്ക്ക് എതിരെ പിഎസ്ജി 4-1ന് ജയം പിടിച്ചു. ഇവിടെ ഇരട്ട ഗോള്‍ വന്നതോടെ മെസിയുടെ കരിയറിലെ ഗോള്‍ നേട്ടം 758ലേക്ക് എത്തി. 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. കരിയര്‍ ഗോളുകളില്‍ ക്രിസ്റ്റിയാനോ മാത്രമാണ് ഇനി മെസിക്ക് മുന്‍പിലുള്ളത്. 801 കരിയര്‍ ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. 

മെസിയുടെ 758 കരിയര്‍ ഗോളില്‍ 678 ഗോളുകളും വന്നത് ക്ലബ് ഫുട്‌ബോളിലാണ്. 80 ഗോളുകള്‍ അര്‍ജന്റീനക്ക് വേണ്ടിയും. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഇത് മെസിയുടെ അഞ്ചാമത്തെ കളിയില്‍ നിന്ന് നാലാമത്തെ ഗോളാണ്. എന്നാല്‍ പിഎസ്ജിയുടെ 9 ലീഗ് വണ്‍ മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് മെസി നേടിയത്. 

ഇരട്ട ഗോളുമായി മെസിക്കൊപ്പം എംബാപ്പെയും

ബ്രുഗെയ്ക്ക് എതിരെ 38ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ എത്തിയത്. 18 വാര അകലെ നിന്ന് കര്‍ലിങ് ഷോട്ടിലൂടെയായിരുന്നു ആദ്യ ഗോള്‍. രണ്ടാമത്തെ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നും. മെസിക്കൊപ്പം എംബാപ്പെയുടം കളിയില്‍ രണ്ട് ഗോള്‍ നേടി. 2,7 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോള്‍ എത്തിയത്. ഈ ഗോളിലൂടെ മെസിയുടെ റെക്കോര്‍ഡുകളില്‍ ഒന്നും എംബാപ്പെ മറികടന്നു. 

ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകളിലേക്ക് എത്തുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിലാണ് മെസിയെ എംബാപ്പെ മറികടന്നത്. ചാമ്പ്യന്‍സ് ലീഗില്‍ 31 ഗോള്‍ നേടുമ്പോള്‍ 22 വയസും 352 ദിവസവുമായിരുന്നു എംബാപ്പെയുടെ പ്രായം. 2010ലാണ് മെസി ചാമ്പ്യന്‍സ് ലീഗിലെ തന്റെ 30ാം ഗോള്‍ കണ്ടെത്തുന്നത്. അന്ന് 23 വയസായിരുന്നു മെസിക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു