കായികം

വിരാട്‌ കൊഹ്‌ലിയെ നീക്കി; ഏകദിനത്തിലും രോഹിത് തന്നെ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട്‌ കൊഹ്‌ലിയെ നീക്കി. 2023 ക്രിക്കറ്റ് ലോകകപ്പ് വരെ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിയമിച്ചു. ടെസ്റ്റ് ടീം നായകനായി കൊഹ്‌ലി തുടരും.

അതേസമയം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അജിങ്ക്യ രഹാനെയെയും മാറ്റി. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പതിനെട്ടംഗ ടീമിനെയും പ്രഖ്യാപിച്ചു. മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഉള്ളത്. വിരാട്‌ കൊഹ്‌ലി ക്യാപ്റ്റന്‍, രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്. ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍. എംഡി സിറാജ് എന്നിവരാണ് ഉള്ളത്. പകരം കളിക്കാരായി നവദീപ് സൈനി, സൗരഭ് കുമാര്‍, ദീപക് ചാഹര്‍, അര്‍സാന്‍  എന്നിവരെയും ഉള്‍പ്പടെുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു