കായികം

വന്‍കുടലിലെ ട്യൂമര്‍; പെലെ വീണ്ടും ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍. വന്‍കുടലിലെ ട്യൂമറിനെ തുടര്‍ന്നാണ് വീണ്ടും അദ്ദേഹത്തിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അറിയിച്ചു. വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്യാന്‍ അദ്ദേഹത്തെ സെപ്തംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 

ഒരു മാസത്തോളം പെലെ ആശുപത്രിയില്‍ കഴിഞ്ഞു

ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തോളം പെലെ ആശുപത്രിയില്‍ കഴിഞ്ഞു. സെപ്തംബര്‍ 30നാണ് ആശുപത്രി വിട്ടത്. കീമോതെറാപ്പി ചെയ്യേണ്ടി വരും എന്ന് നേരത്തെ തന്നെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിനായാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. 

രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം വീട്ടിലേക്ക് തിരികെ എത്തുമെന്നും ക്രിസ്മസ് ആഘോഷിക്കുമെന്നും പെലെയുടെ മകള്‍ പറഞ്ഞു. എന്നാല്‍ പെലെയുടെ രോഗം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു