കായികം

​ഗ്രൗണ്ടിൽ ആഷസ് ക്രിക്കറ്റ്; ​ഗാലറിയിൽ കല്ല്യാണം! റോബിനും നതാലിക്കും പ്രണയ സാഫല്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്ബെയ്ൻ: ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര. ഇരുവരും ​ഗ്രൗണ്ടിൽ നേർക്കുനേർ എത്തുമ്പോൾ ആവേശം വാനോളമായിരിക്കും. ഇരു പക്ഷത്തേയും ആരാധകർ തമ്മിലും തർക്കങ്ങൾ ഉടലെടുക്കാറുണ്ട്. എന്നാൽ അവിടെയും ചില ആളുകൾ വ്യത്യസ്തരായിരിക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഒന്നാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് അത്തരമൊരു കാഴ്ചയ്ക്ക് ആരാധകർ സാക്ഷിയായത്. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ഒരു ഇം​ഗ്ലീഷ് ആരാധകൻ ഓസ്ട്രേലിയൻ ജേഴ്സിയണിഞ്ഞ യുവതിയോട് നടത്തുന്ന പ്രപ്പോസൽ വീഡിയോയാണ് തരം​ഗമായത്. 

മത്സരത്തിനിടെയാണ് ഇംഗ്ലണ്ട് ടീം ആരാധകൻ, ഓസ്ട്രേലിയൻ ജഴ്സി അണിഞ്ഞ യുവതിയോട് വിവാഹഭ്യർഥന നടത്തിയത്. ഇതാണ് ടിവി ക്യാമറകൾ ഒപ്പിയെടുത്തത്. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 413 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഡ്രിം​ഗ്സ് ബ്രേക്കിനിടെ ക്യാമറക്കണ്ണുകൾ പ്രപ്പോസൽ സീനിലേക്കു തിരിഞ്ഞത്.

യുവാവിന്റെ ചോദ്യത്തിൽ ആദ്യം ആശ്ചര്യപ്പട്ട യുവതി, എന്നാൽ അധികം താമസിക്കാതെ ‘യെസ്’ പറഞ്ഞു. ഇരുവരും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തപ്പോൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മറ്റ് ആരധാകർ കരഘോഷത്തോടെ ഇരുവർക്കും ആശംസകൾ നേർന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകക്കൂട്ടമായ ബർമി ആർമി അംഗമായ റോബ് ഹെയ്‌ലാണ് ഓസ്ട്രേലിയൻ യുവതി നതാലിയോട് വിവാഹാഭ്യർഥന നടത്തിയത്. ഈ രംഗം ബർമി ആർമി ട്വീറ്റ് ചെയ്തതോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 2017 ആഷസ് പരമ്പരക്കിടെയാണ് റോബും നതാലിയും കണ്ടുമുട്ടുന്നത്. നാല് വർഷങ്ങൾക്കു ശേഷം മറ്റൊരു ആഷസ് വേദിയിൽ പ്രണയ സാഫല്യവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം