കായികം

കാള്‍സന്‍ മാഗ്നസിന്റെ പടയോട്ടം, അഞ്ചാം വട്ടം ലോക ചെസ് ചാമ്പ്യന്‍; സമ്മാനം 17 കോടി 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പടയോട്ടം തുടര്‍ന്ന് മാഗ്നസ് കാള്‍സന്‍. റഷ്യയുടെ യാന്‍ നീപോംനീഷിയെ മറികടന്നതോടെ അഞ്ചാം വട്ടവും കാള്‍സന്‍ അജയ്യന്‍. 

17 കോടി രൂപയാണ് ലോക ചെസ് ചാമ്പ്യനായ കാള്‍സന് ലഭിക്കുക. 14 റൗണ്ടുകളില്‍ മൂന്ന് റൗണ്ടുകള്‍ ബാക്കി നില്‍ക്കെയാണ് കാള്‍സന്‍ റഷ്യന്‍ താരത്തെ മറികടന്നത്. 11 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ കാള്‍സന്‍ 7.5 പോയിന്റ് നേടി. ആദ്യം 7.5 പോയിന്റ് നേടുന്ന ആളാവും വിജയി. 

പതിനൊന്നാം ഗയിം ജയിച്ചത് 49 നീക്കത്തില്‍

പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാള്‍സന്‍ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റും ഇവിടെ എടുത്തു. ആറാം ഗെയിം അതിമനോഹരമായിരുന്നു. കടുത്ത പോരാട്ടമാണ് അവിടെ നടന്നത്. ആ ഗെയിമാണ് എല്ലാം മാറ്റി മറിച്ചത്, മത്സരത്തിന് ശേഷം കാള്‍സന്‍ പറഞ്ഞു. 

2013ലാണ് കാള്‍സന്‍ ആദ്യമായി ലോക ചെസ് ചാമ്പ്യനാവുന്നത്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചായിരുന്നു അത്. 2014ലും കാള്‍സന്‍ ആനന്ദിനെ തോല്‍പ്പിച്ചിരുന്നു. നാല് പോയിന്റ് വ്യത്യാസത്തില്‍ ലോക ചാമ്പ്യന്റെ ജയം 1921ന് ശേഷം ഇത് ആദ്യമാണ്. 1921ല്‍ ക്യൂബക്കാരനായ ജോസ് റൗള്‍ ആണ് ഈ നേട്ടം കൈവരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു