കായികം

ക്രിക്കറ്റ് പോരാട്ടത്തിനായി ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനിലേക്ക് വീണ്ടും എത്തുന്നു; സ്ഥിരീകരിച്ച് പിസിബി

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അടുത്ത വര്‍ഷം പാകിസ്ഥാനില്‍ പര്യടത്തിന് എത്തുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത വര്‍ഷം ഡിസംബറിലായിരിക്കും കിവീസിന്റെ പാക് പര്യടനം. ഏകദിന, ടെസ്റ്റ് പോരാട്ടങ്ങളായിരിക്കും പാകിസ്ഥാനില്‍ ന്യൂസിലന്‍ഡ് കളിക്കുക. 

നേരത്തെ ഈ വര്‍ഷം പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്‍ഡ് ടീമിനോട് പര്യടനം റദ്ദാക്കി തിരികെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചത് വലിയ വിവാദമായിരുന്നു. മത്സരത്തിന് മൈതാനത്തിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പര്യടനം തന്നെ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ കിവി ടീമിനോട് ആവശ്യപ്പെട്ടത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ന്യൂസിലന്‍ഡിന്റെ പിന്‍മാറ്റം. 

മൂന്ന് ഏകദിന പോരാട്ടങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമായിരിക്കും ന്യൂസിലന്‍ഡ് പാകിസ്ഥാനില്‍ കളിക്കുക. 2023 ഏപ്രില്‍ മാസത്തിലും ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കാനെത്തും. പത്ത് പരിമിത ഓവര്‍ മത്സരങ്ങളായിരിക്കും ഈ പര്യടനത്തില്‍ കിവി ടീം കളിക്കുക. പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. 

2023ലെ പര്യടനത്തില്‍ അഞ്ച് ഏകദിന മത്സരങ്ങളും അഞ്ച് ടി20 പോരാട്ടങ്ങളുമായിരിക്കും കിവികള്‍ പാക് മണ്ണില്‍ കളിക്കുക. 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലത്ത് പാകിസ്ഥാന്‍ എട്ട് ടെസ്റ്റ് മത്സരങ്ങള്‍, 11 ഏകദിന പോരാട്ടങ്ങള്‍, 13 ടി20 മത്സരങ്ങള്‍ക്ക് പാക് മണ്ണ് വേദിയൊരുക്കും. ന്യൂസിലന്‍ഡിന് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും പാകിസ്ഥാനില്‍ പര്യടനത്തിന് എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ