കായികം

ഇന്ത്യന്‍ ടീമിന് ബൂസ്റ്റര്‍ ഡോസ് നല്‍കാം, എപ്പോള്‍ വേണമെങ്കിലും രാജ്യം വിടാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്പര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. 

കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യുക മാത്രമല്ല. എന്ത് കാരണം കൊണ്ടാണ് എങ്കിലും തിരിച്ചു പോകാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ വഴി അവര്‍ക്ക് മുന്‍പില്‍ തുറന്ന് കൊടുക്കും, ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം. ഇവിടെ ടീമിന്റെ താമസത്തിന് വേണ്ട എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കും. ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ട് ആശുപത്രിയില്‍ ബെഡുകള്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ക്രമീകരിച്ചതായും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. 

ഒമൈക്രോണിന്റെ ഭീഷണിക്ക് ഇടയിലും സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 26നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്ക് പിന്നാലെ മൂന്ന് ഏകദിനവും ഇന്ത്യ ഇവിടെ കളിക്കും. നേരത്തെ ടി20 പരമ്പരയും പര്യടനത്തിന്റെ ഭാഗമായിരുന്നു. എന്നാലത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഒഴിവാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍