കായികം

മുംബൈയോ അഹമ്മദാബാദോ? ഒമൈക്രോണ്‍ ഭീഷണി കണക്കിലെടുത്ത് പകരം പ്ലാനുകളുമായി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം രൂക്ഷമായാല്‍ എന്തെല്ലാം വഴികളാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ചാണ് ചര്‍ച്ച. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഹോം-എവേ മത്സരങ്ങള്‍ എന്ന നിലയില്‍ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ഇതിന് ഒമൈക്രോണ്‍ വ്യാപണം ഭീഷണി ഉയര്‍ത്തുന്നു. കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് രൂക്ഷമായാല്‍ ഒന്ന് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ചേക്കും. 

ഏപ്രില്‍ രണ്ടിന് അടുത്ത സീസണ്‍ ആരംഭിച്ചേക്കും

ഏപ്രില്‍ രണ്ടിന് അടുത്ത സീസണ്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ചര്‍ച്ച നടത്തുന്നത്. മുംബൈയിലും പുനെയിലും മാത്രമായി ഐപിഎല്‍ മത്സരങ്ങള്‍ നടത്തണമോ, അതോ ഗുജറാത്തിലെ അഹമ്മദാബാദ്, ബറോഡ, രാജ്‌കോട്ട് എന്നിവിടങ്ങളിലായി മത്സരങ്ങള്‍ ചുരുക്കണമോ എന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും യുഎഇയിലാണ് മത്സരങ്ങള്‍ നടന്നത്. 2020ലെ സീസണ്‍ മുഴുവനായി യുഎഇയില്‍ നടന്നപ്പോള്‍ 2021 സീസണിന്റെ ആദ്യഭാഗം ഇന്ത്യയിലും ബാക്കി മത്സരങ്ങള്‍ യുഎഇയിലും നടന്നു. ഐപിഎല്‍ താരലേളം ഫെബ്രുവരി രണ്ടാം വാരത്തോടെ നടന്നേക്കും. കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളാണ് താര ലേത്തിനുള്ള വേദിയായി പരിഗണിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ