കായികം

'ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിക്കില്ല; ഒരു സാധ്യതയും കാണുന്നില്ല'- മുൻ ഇന്ത്യൻ ഓപ്പണർ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുമ്പോൾ ഇന്ത്യയുടെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടി മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് കരുതാനാകില്ലെന്ന് ആകാശ് ചോപ്ര പറയുന്നു. ഇന്ത്യക്ക് വിജയ സാധ്യത വളരെ കുറവാണെന്ന് യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ചോപ്ര വ്യക്തമാക്കി. 

‘ഈ പരമ്പര ഇന്ത്യ ജയിക്കാനുള്ള സാധ്യതകൾ ഞാൻ കാണുന്നില്ല. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയതാണ്. ആൻറിച് നോർക്യ ടീമിലുണ്ടായിരുന്നെങ്കിൽ പരമ്പര ദക്ഷിണാഫ്രിക്ക 2–1നു നേടും എന്നു ഞാൻ പറഞ്ഞേനെ. നോർക്യ കളിക്കാത്ത സാഹചര്യത്തിൽ പരമ്പര 1–1 സമനിലയിൽ ആയേക്കും. ഒരു മത്സരം സമനിലയിൽ കലാശിക്കാനും സാധ്യതയുണ്ട്. ആദ്യ ടെസ്റ്റ് മഴ ഭീഷണിയിലാണ്. പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് 51 ശതമാനവും ഇന്ത്യയ്ക്ക് 49 ശതമാനവും സാധ്യതയുണ്ട്. ഏതെങ്കിലും ഒരു ടീം ജയിക്കുന്നുണ്ടെങ്കിൽ, അതു ദക്ഷിണാഫ്രിക്ക ആയിരിക്കും’– ചോപ്ര പറയുന്നു. 

ദക്ഷിണാഫ്രിക്കൻ മണ്ണിൽ‌ ഇതുവരെ മൂന്ന് ടെസ്റ്റുകൾ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. 2010–11 പരമ്പര സമനിലയിൽ ആക്കാനായതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. 2021–22ലെ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു നാളെ സെഞ്ചൂറിയനിലാണ് തുടക്കമാകുക. പരമ്പര ജയിച്ചാൽ, ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് വിരാട് കോഹ്‌ലിക്കു സ്വന്തമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍