കായികം

മൂന്നാം ദിനം ഇന്ത്യയെ എറിഞ്ഞിട്ട് എന്‍ഗിഡിയും റബാഡയും, 327ന് ഓള്‍ഔട്ട്‌

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: മൂന്നാം ദിനം സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ 296-7ലേക്ക് വീണു. ഒടുവില്‍ 327ന് ഓള്‍ഔട്ട്. 

റബാഡയും എന്‍ഗിഡിയും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തത്. എന്‍ഗിഡി ആറ് വിക്കറ്റും റബാഡ മൂന്ന് വിക്കറ്റും ജാന്‍സെന്‍ ഒരു വിക്കറ്റും വീഴ്ത്തി. മൂന്നാം ദിനം ഇന്ത്യ സ്‌കോര്‍ ബോര്‍ഡിലേക്ക് 6 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍ മടങ്ങി. 123 റണ്‍സ് എടുത്ത രാഹുലിനെ റബാഡ ഡികോക്കിന്റെ കൈകളില്‍ എത്തിച്ചു. അര്‍ധ ശതകത്തിന് തൊട്ടടുത്ത് നില്‍ക്കെ രഹാനെയെ എന്‍ഗിഡി വീഴ്ത്തി. 

ടെസ്റ്റിന്റെ ആദ്യ ദിനം പോസിറ്റീവായി കളിച്ച രഹാനെയ്ക്കും മൂന്നാം ദിനം അധികം റണ്‍സ് കൂട്ടിച്ചേര്‍ക്കാനായില്ല. 102 പന്തില്‍ നിന്ന് 48 റണ്‍സ് എടുത്ത് രഹാനെ മടങ്ങി. 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുലും രഹാനെയും ചേര്‍ന്ന് കണ്ടെത്തിയത്.  രഹാനേയും രാഹുലും പുറത്തായതിന് ശേഷം വന്ന മറ്റ് ബാറ്റ്‌സ്മാന്മാരില്‍ ബൂമ്ര മാത്രമാണ് രണ്ടക്കം കടന്നത്. 

പിന്നാലെ നാല് റണ്‍സ് എടുത്ത അശ്വിനെ റബാഡയും എട്ട് റണ്‍സ് എടുത്ത പന്തിനെ എന്‍ഗിഡിയും വന്നപാടെ മടക്കി. ഓള്‍റൗണ്ടറായി ടീമിലേക്ക് എത്തിയ ശാര്‍ദുല്‍ താക്കൂറിനും ഒന്നും ചെയ്യാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്