കായികം

ശാര്‍ദുല്‍ താക്കൂര്‍ പുറത്തായത് നോബോളില്‍? റബാഡയുടെ ഡെലിവറി വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചൂറിയനില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ശാര്‍ദുല്‍ താക്കൂറിന് കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ശാര്‍ദുലിന്റെ വിക്കറ്റ് വീണത് നോബോളിലായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. 

റബാഡയുടെ ഡെലിവറിയില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ശാര്‍ദുല്‍ മടങ്ങിയത്. 26 പന്തില്‍ നിന്ന് 10 റണ്‍സ് ആണ് ശാര്‍ദുല്‍ നേടിയത് ഈ 10 റണ്‍സ് വന്നത് ഒരു ഫോറും സിക്‌സും വഴി. രാഹുലിനൊപ്പം നിന്ന് ശാര്‍ദുല്‍ കൂട്ടുകെട്ടുയര്‍ത്തും എന്ന് ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് വിക്കറ്റ് വീണത്. 

റബാഡയുടേത് നോബോള്‍ എന്ന് ആരാധകര്‍

എന്നാല്‍ റബാഡയുടേത് നോബോള്‍ ആയിരുന്നു എന്ന് പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. നോബോള്‍ വിളിക്കാതിരുന്ന ഓണ്‍ ഫീല്‍ഡ് അമ്പയറേയും നോബോള്‍ ആണോ എന്ന പരിശോധിക്കാതിരുന്ന തേര്‍ഡ് അമ്പയറേയും വിമര്‍ശിക്കുകയാണ് ആരാധകര്‍. 

ഓള്‍റൗണ്ടറായാണ് ശാര്‍ദുല്‍ താക്കൂറിനെ ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇറക്കിയത്. 2021ല്‍ ശാര്‍ദുല്‍ 200 ടെസ്റ്റ് റണ്‍സ് കണ്ടെത്തിയിരുന്നു. 33.3 ആണ് ബാറ്റിങ് ശരാശരി. മൂന്ന് അര്‍ധ ശതകവും ഈ വര്‍ഷം താക്കൂര്‍ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''