കായികം

ടാറ്റു പതിച്ച് ഗ്രൗണ്ടില്‍ ഇറങ്ങരുത്! കളിച്ചാല്‍ വിലക്ക്; ഫുട്‌ബോള്‍ താരങ്ങളോട് ചൈനീസ് ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ശരീരത്തില്‍ ടാറ്റു പതിക്കുന്നത് ലോകമെമ്പാടും ഇപ്പോള്‍ സര്‍വ സാധാരണമാണ്. ഫുട്‌ബോള്‍ താരങ്ങളില്‍ പലരും ടാറ്റു പതിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാറുമില്ല. ഇപ്പോഴിതാ വിചിത്രമായ ഒരു ഉത്തരവാണ് ശ്രദ്ധേയമാകുന്നത്. 

ചൈനീസ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ചൈന ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കാണ് ചര്‍ച്ചയാകുന്നത്. ചൈനീസ് ദേശീയ ടീമില്‍ കളിക്കുന്ന ഫുട്‌ബോള്‍ താരങ്ങള്‍ ശരീരത്തില്‍ ടാറ്റു പതിപ്പിക്കരുതെന്നാണ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിച്ച് ആരെങ്കിലും ടാറ്റു പതിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങളില്‍ ആരെങ്കിലും ടാറ്റു പതിച്ചിട്ടുണ്ടെങ്കില്‍ അത് മായ്ച്ച് കളയുകയോ അല്ലെങ്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജേഴ്‌സി ഇട്ടോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സമൂഹത്തിന് നല്ല ഉദാഹരണമായി താരങ്ങള്‍ മാറണമെന്നും അതിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്നും ഉത്തരവിലുണ്ട്. 

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്‌പോര്‍ട് ഓഫ് ചൈന (ജിഎഎസ്) ആണ് ഉത്തരവ് ഇറക്കിയത്. സീനിയര്‍ ടീം മുതല്‍ എല്ലാ പ്രായത്തിലുമുള്ള ദേശീയ ടീമുകള്‍ക്ക് നിബന്ധന ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. 

പുതിയതായി ടാറ്റു പതിക്കാന്‍ താരങ്ങള്‍ക്ക് അവകാശമില്ല. ഈ ഉത്തരവ് ഇറങ്ങും മുന്‍പ് ടാറ്റു പതിച്ചവര്‍ അത് മായ്ച് കളയണം. മായ്ച് കളയാന്‍ താത്പര്യമില്ലാത്തവര്‍ പരിശീലന സമയത്തും കളിക്കുന്ന സമയത്തും ടാറ്റു മറച്ച് വേണം കളിക്കാനെന്നും ഉത്തരവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം