കായികം

ബംഗ്ലാദേശിനെ 103 റണ്‍സിന് തകര്‍ത്തു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ബംഗ്ലാദേശിനെ 103 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ ചെറുത്തുനില്‍പ്പ് 38.2 ഓവറില്‍ 140 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 

ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി. രാജ്‌വര്‍ധന്‍ ഹംഗര്‍ഗെകര്‍, രവി കുമാര്‍, രാജ് ബവ, വിക്കി അസ്ത്‌വാള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നിഷാന്ത് സിന്ധു, കുശാല്‍ ടാംബെ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 

ബംഗ്ലാദേശ് നിരയില്‍ 42 റണ്‍സെടുത്ത ആരിഫുല്‍ ഇസ്ലാമാണ് ടോപ് സ്‌കോറര്‍. മഹ്ഫിജുല്‍ ഇസ്ലാം 26 റണ്‍സും കണ്ടെത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷെയ്ക് റഷീദ് 90 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ യഷ് ധുള്‍ (26), വിക്കി ഒസ്ത്‌വാള്‍ (പുറത്താകാതെ 28), രാജ് ബവ (23) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞാണ് ലങ്കയുടെ വരവ്. ഫൈനൽ പോരാട്ടം നാളെ അരങ്ങേറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി