കായികം

മോശം റഫറിയിങ് തുടര്‍ക്കഥ; ഫിഫയ്ക്ക് പരാതി നല്‍കി മഞ്ഞപ്പട

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഫിഫയ്ക്ക് പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് മഞ്ഞപ്പട ഇക്കാര്യം അറിയിച്ചത്. 

നിലവാരമില്ലാത്ത റഫറിയിങ്ങിലൂടെ വരുന്ന തീരുമാനങ്ങള്‍ മൂലം ടീമുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നതായി മഞ്ഞപ്പട ചൂണ്ടിക്കാണിക്കുന്നു. പോയിന്റ് ടേബിളില്‍ മോശം റഫറിയിങ് പ്രതിഫലിക്കുന്നതിനൊപ്പം, കളിയുടെ സ്പിരിറ്റിനേയും അത് ബാധിക്കുന്നു. 

കഴിഞ്ഞ ഏതാനും സീസണുകളായി മറ്റ് ക്ലബുകളെ പോലെ കേരള ബ്ലാസ്‌റ്റേഴ്‌സും മോശം റഫറിയിങ്ങിന്റെ ഇരയാവുന്നു. തെറ്റായ തീരുമാനങ്ങള്‍ മൂലം നിരവധി വട്ടം തങ്ങള്‍ക്ക് പോയിന്റ് നഷ്ടമായി. മറ്റ് പല ടീമുകള്‍ക്കും അനുകൂലമായ തീരുമാനങ്ങളും വരുന്നു. അതെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ് എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്ക് താത്പര്യം. 

ഇതെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയിലും പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ ഇത്തരം മോശം തീരുമാനങ്ങള്‍ യുവ തരമുറയ്ക്ക് കളയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇത് സംബന്ധിച്ച് നേരത്തെ എഐഎഫ്എഫിനും, ഐഎസ്എല്ലിനും പരാതി നല്‍കിയിരുന്നു. നടപടി ഉണ്ടാവാത്തതിനാല്‍ ഫിഫയെ സമീപിക്കുകയാണെന്നും മഞ്ഞപ്പട്ട പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി