കായികം

ചെന്നൈ ടെസ്റ്റ്: ഓപ്പണര്‍മാരെ തുടക്കത്തിലെ മടക്കി ഇന്ത്യക്ക് ആര്‍ച്ചറുടെ പ്രഹരം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ 
ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ഇന്ത്യന്‍ സ്‌കോര്‍ 44ലേക്ക് എത്തിയപ്പോഴേക്കും ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായി. 

ജോഫ്ര ആര്‍ച്ചറാണ് രോഹിത് ശര്‍മയേയും ഗില്ലിനേയും മടക്കിയ്ത. ആറ് റണ്‍സ് എടുത്താണ് രോഹിത് ശര്‍മ മടങ്ങിയത്. ഔട്ട്‌സൈഡ് ഓഫായി എത്തിയ ഷോര്‍ട്ടിഷ് ലെങ്ത് ബോളില്‍ പ്രതിരോധിക്കാന്‍ ഊന്നിയ രോഹിത്തിന്റെ ബാറ്റില്‍ ഉരസി പന്ത് ബട്ട്‌ലറുടെ കൈകളിലേക്ക് എത്തി. 

രോഹിത് മടങ്ങിയെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ് ഗില്‍ ബാറ്റ് ചെയ്തത്. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഗില്ലിന് കഴിഞ്ഞില്ല. 5 ബൗണ്ടറികളോടെ 29 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. 10ാം ഓവറില്‍ ആര്‍ച്ചറുടെ ആദ്യ ഡെലിവറി തന്നെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടത്തി തുടങ്ങിയ ഗില്ലിനെ തൊട്ടടുത്ത പന്തില്‍ ആര്‍ച്ചര്‍ വീഴ്ത്തി. 

മിഡ് വിക്കറ്റില്‍ ആന്‍ഡേഴ്‌സന്റെ പിഴവുകളില്ലാത്ത ഡൈവിങ് ക്യാച്ചാണ് ഗില്ലിന് ഡ്രസിങ് റൂമിലേക്കുള്ള വഴി തുറന്നത്. നിലവില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. 527 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ മറികടക്കാനായി ഇന്ത്യക്ക് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!