കായികം

ഇന്ത്യൻ ടെന്നീസ് ഇതിഹാസം അക്തർ അലി അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഇന്ത്യൻ ടെന്നീസ് ഇതിഹാസം അക്തർ അലി വിടവാങ്ങി. എൺപത്തിമൂന്ന് വയസായിരുന്നു. ഇന്ന് കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. 

വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന് അടുത്തിടെ കാൻസർ സ്ഥിരീകരിച്ചിരുന്നു. മറവി രോഗവും പാർക്കിൻസണും അദ്ദേഹത്തെ അലട്ടിയിരുന്നു.

1958-നും 1964-നും ഇടയിൽ എട്ട് ഡേവിസ് കപ്പുകളിൽ കളിച്ച അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായിട്ടുണ്ട്. മുൻ ഡേവിസ് കപ്പ് പരിശീലകനായിരുന്ന അക്തർ അലി നിലവിലെ ഡേവിസ് കപ്പ് പരിശീലകനായ സീഷാൻ അലിയുടെ പിതാവും കൂടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം