കായികം

രഹാനെയെന്ന ക്യാപ്റ്റനിലുള്ള പ്രശ്‌നം രഹാനെയെന്ന ബാറ്റ്‌സ്മാനാണ്; വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെയ്ക്ക് നേരെ വിമര്‍ശനം. രഹാനെ എന്ന ക്യാപ്റ്റനില്‍ എനിക്കുള്ള അതൃപ്തി രഹാനെ എന്ന ബാറ്റ്‌സ്മാന്‍ ആണെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. 

മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം ബാറ്റിങ്ങില്‍ രഹാനെയ്ക്ക് തിളങ്ങാനാവാത്തത് ചൂണ്ടിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം. മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം 27,22,4,37,24,1,0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ഒരു സെഞ്ചുറിക്ക് ശേഷം ക്ലാസ് കളിക്കാര്‍ അവരുടെ ഫോം തുടരുകയും, ഫോമിലല്ലാത്ത കളിക്കാരുടെ ഭാരം കൂടി ഏറ്റെടുക്കുകയും ചെയ്യും, മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

ചെന്നൈ ടെസ്റ്റില്‍ മൂന്ന് പന്തില്‍ ഡക്കായാണ് രഹാനെ മടങ്ങിയത്. ആന്‍ഡേഴ്‌സന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ രഹാനെ ഡിആര്‍എസിന്റെ സഹായത്തില്‍ രക്ഷപെട്ടെങ്കിലും തൊട്ടടുത്ത ഡെലിവറിയില്‍ മനോഹരമായ ഡെലിവറിയിലൂടെ രഹാനെയുടെ ഓഫ് സ്റ്റംപ് ആന്‍ഡേഴ്‌സന്‍ ഇളക്കി. 

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ പരമ്പര ജയത്തിലേക്ക് രഹാനെ എത്തിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ തുടരെയുണ്ടാവുന്ന പരാജയം രഹാനെയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ക്ഷണിക്കുകയാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇനി വരുന്ന മൂന്ന് ടെസ്റ്റുകളിലും രഹാനെയ്ക്ക് റണ്‍സ് കണ്ടെത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്