കായികം

രോഹിത് ശര്‍മയും രഹാനേയും ഉത്തരവാദിത്വം ഏറ്റെടുക്കണം; ജയമോ, സമനിലയോ നേടിക്കൊടുക്കണം: വിവിഎസ് ലക്ഷ്മണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രഹാനെ, രോഹിത് ശര്‍മ എന്നിവര്‍ പ്രതിജ്ഞാബദ്ധരാവണമെന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീമിനെ ജയത്തിലേക്കോ, സമനിലയിലേക്കോ എത്തിക്കാന്‍ അവര്‍ക്ക് കഴിയണം എന്ന് ലക്ഷ്മണ്‍ പറഞ്ഞു. 

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ രഹാനെ പുറത്തായ വിധം നോക്കുമ്പോള്‍, രഹാനെ പൊരുതാന്‍ തയ്യാറല്ല എന്നാണ് എനിക്ക് തോന്നിയത്. ആന്‍ഡേഴ്‌സന്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്തുമെന്ന് നമുക്ക് അറിയാം. നല്ല പന്തില്‍ ഔട്ട് ആവുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ നിങ്ങളുടെ ഫുട് വര്‍ക്ക് ശരിയല്ലെങ്കില്‍, ശരിയായ പൊസിഷനില്‍ അല്ലെങ്കില്‍, അതും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ, അത് നിങ്ങളെ നിരാശരാക്കും, ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. 

പുറത്തായ വിധത്തില്‍ രഹാനെ ഉറപ്പായും നിരാശനായിരിക്കും. ആദ്യ ഇന്നിങ്‌സില്‍ പുറത്തായ വിധത്തില്‍ രോഹിത് ശര്‍മയും നിരാശനായിരിക്കും. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ബൗളര്‍ എവിടെയാണ് നിങ്ങളെ ആക്രമിക്കുക എന്ന ബോധ്യമുണ്ടാകും. നിങ്ങളുടെ പോരായ്മയിലൂന്നിയാവും ആക്രമണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപില്‍ കൂടുതല്‍ കരുതലോടെ രോഹിത് കളിക്കേണ്ടതുണ്ട്. 

ചെന്നൈ ടെസ്റ്റിലെ ആദ്യ രണ്ട് ഇന്നിങ്‌സിലും 6, 12 എന്നതായിരുന്നു രോഹിത്തിന്റെ സ്‌കോര്‍. രഹാനെയ്ക്കും രണ്ട് ഇന്നിങ്‌സിലും വന്നപാടെ മടങ്ങേണ്ടി വന്നു. ഫെബ്രുവരി 13നാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ചെന്നൈ തന്നെയാണ് വേദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്