കായികം

10 ലക്ഷത്തില്‍ നിന്ന് 11 കോടിയിലേക്ക്‌; ഐപിഎല്‍ പ്രതിഫലത്തില്‍ സച്ചിനെ മറികടന്ന് ഹര്‍ദിക് പാണ്ഡ്യ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പ്രതിഫലത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഇതുവരെ ഹര്‍ദിക് നേടിയ പ്രതിഫലം 50 കോടി രൂപയോട് അടുത്തു. 

2014ല്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ഹര്‍ദിക്കിന്റെ പേര് ഐപിഎല്‍ ലേലത്തിലേക്ക് എത്തിയത്. എന്നാല്‍ ഹര്‍ദിക്കിന് വേണ്ടി ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല. എന്നാല്‍ പിന്നത്തെ വര്‍ഷം 10 ലക്ഷം രൂപയ്ക്ക് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കി. 

പിന്നത്തെ വര്‍ഷം രണ്ട് കോടി രൂപയ്ക്കാണ് ഹര്‍ദിക്കിനെ മുംബൈ ടീമിലേക്ക് എത്തിച്ചത്. 2015ല്‍ കളിച്ച 9 കളികളിലെ പവര്‍ ഹിറ്റിങ് കരുത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ 2016ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തി. ടീം ഇന്ത്യയില്‍ ഇപ്പോള്‍ സ്ഥാനം ഉറപ്പിക്കുന്ന ഹര്‍ദിക്കിന് ഐപിഎല്ലില്‍ 11 കോടി രൂപയാണ് ഇപ്പോള്‍ പ്രതിഫലം. 

44.3 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് ഹര്‍ദിക്കിന് ഇതുവരെ ലഭിച്ച പ്രതിഫലം. സച്ചിനെ മറികടന്നെങ്കിലും ഐപിഎല്ലിലെ പ്രതിഫല കണക്കില്‍ 33ാം സ്ഥാനത്താണ് ഹര്‍ദിക്. 2008ല്‍ ഐക്കണ്‍ താരമായി മുംബൈക്കൊപ്പം ചേര്‍ന്ന സച്ചിന് ഐപിഎല്ലില്‍ നിന്ന് ലഭിച്ചത് 38.29 കോടി രൂപയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ