കായികം

ഇംഗ്ലണ്ടിന്റെ 'സ്വീപ്പ് തന്ത്രത്തിന്' തടയിടാന്‍ ഇന്ത്യ; ആയുധമാക്കുക അക്‌സര്‍ പട്ടേലിനെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റീവേഴ്‌സ് സ്വീപ്പും, സ്വീപ്പ് ഷോട്ടും കളിച്ച് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജോ റൂട്ടും, ബെന്‍ സ്‌റ്റോക്ക്‌സും ചേര്‍ന്ന് ഇന്ത്യയെ കുഴക്കിയിരുന്നു. രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്വീപ്പ് തന്ത്രത്തിന് തടയിടുകയാണ് ഇന്ത്യക്ക് മുന്‍പിലുള്ള വെല്ലുവിളി. 

അശ്വിന്‍ ഒഴികെയുള്ള മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് പന്ത് എവിടെ ലാന്‍ഡ് ചെയ്യിക്കണം എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. രണ്ടാം ടെസ്റ്റിനുള്ള പിച്ച്, ആദ്യ ടെസ്റ്റില്‍ ടേണ്‍ ലഭിച്ച സമയത്തിനും മുന്‍പേ ടേണ്‍ നല്‍കുന്നതാണെന്ന് ഇംഗ്ലണ്ടിന്റെ പുതിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പറഞ്ഞിരുന്നു. 

ഇംഗ്ലണ്ടിന്റെ സ്വീപ്പ് ഷോട്ടുകള്‍ക്ക് തടയിടാന്‍ അക്‌സര്‍ പട്ടേലിനെയാവും ഇന്ത്യ മുന്‍പില്‍ നിര്‍ത്തുക. ആദ്യ ടെസ്റ്റ് പരിക്കിനെ തുടര്‍ന്ന് നഷ്ടമായ അക്‌സര്‍, രണ്ടാം ടെസ്റ്റിന് മുന്‍പായി ബാറ്റിങ്ങിലും ബൗളിങ്ങിലും നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഇവിടെ രവീന്ദ്ര ജഡേജയുടെ നഷ്ടമാണ് ഇന്ത്യക്ക് വലിയ നഷ്ടമാവുന്നത്. 

ബാറ്റ്‌സ്മാന്മാര്‍ക്ക് സ്വീപ്പ് ഷോട്ട് കളിക്കാന്‍ അനുവദിക്കാത്തതാണ് രവീന്ദ്ര ജഡേജയുടെ പേസ്. രണ്ടാം ടെസ്റ്റില്‍ മൂന്നാം സ്പിന്നറായി ആരെ ഇറക്കണം എന്ന ടീം മാനേജ്‌മെന്റിന്റേ തീരുമാനവും നിര്‍ണായകമാവും. ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്, ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍, ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ കൂടുതല്‍ വേരിയേഷനുകള്‍ ആര്‍ക്ക് നല്‍കാനാവും എന്നതാശ്രയിച്ചിരിക്കും ടീം സെലക്ഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍