കായികം

'ഈ ശൈലിയിലാണ് രോഹിത്തിന്റെ ക്ലാസ്, അത് മാറ്റേണ്ടതില്ല'; പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ താരം കെ ശ്രീകാന്ത്. രോഹിത്തിനെ അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ തന്നെ കളിക്കാന്‍ അനുവദിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്. 

രോഹിത്തിന്റെ ക്ലാസ് അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ കളിക്കുമ്പോഴാണ്. താളം കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ഏത് ഫോര്‍മാറ്റ് എന്നത്‌ രോഹിത്തിനൊരു പ്രശ്‌നമാവില്ല. രോഹിത്തിന് ഫീല്‍ഡൊരുക്കുക ഏതൊരു ക്യാപ്റ്റനും തലവേദനയാവുമെന്നും ശ്രീകാന്ത് പറയുന്നു. 

ഇംഗ്ലണ്ടിന് എതിരെ ശരീരത്തോട് ചേര്‍ന്ന് ബാറ്റ് വീശുക എന്നത് മാത്രമാണ് രോഹിത് ചെയ്യേണ്ടത്. ശരീരത്തില്‍ നിന്നകന്ന് ബാറ്റ് വീശുമ്പോഴാണ് വിക്കറ്റ് നഷ്ടമാവുന്നത്. രണ്ടാം ടെസ്റ്റില്‍ രോഹിത്തില്‍ നിന്ന് മികച്ച കളി വരും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ 6, 12 എന്നീ സ്‌കോറുകള്‍ക്കാണ് രോഹിത് പുറത്തായത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ രോഹിത് ഉത്തരവാദിത്വത്തോടെ കളിക്കണം എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ