കായികം

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി; ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടെസ്റ്റ് കരിയറിലെ തന്റെ ഏഴാമത്തെ സെഞ്ചുറിയിലേക്ക് എത്തി വിമര്‍ശകരുടെ വായടപ്പിക്കുന്ന രോഹിത് ശര്‍മ മറ്റൊരു നേട്ടം കൂടി ഈ സെഞ്ചുറിയിലൂടെ സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിന്റെ നേട്ടത്തിനൊപ്പമാണ് രോഹിത് ഇവിടെ എത്തിയത്. 

ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് എതിരെ ഇതുവരെ ടെസ്റ്റിലും ഏകദിനത്തിലും, ടി20യിലും സെഞ്ചുറിയുള്ള ഒരേയൊരു താരം ഗെയ്ല്‍ ആയിരുന്നു. 

രോഹിത്തിന്റെ ഇംഗ്ലണ്ടിന് എതിരായ ആദ്യ സെഞ്ചുറിയായിരുന്നു അത്. 130 പന്തില്‍ നിന്നാണ് രോഹിത് മൂന്നക്കം കടന്നത്. 14 ഫോറും രണ്ട് സിക്‌സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് വന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു.

പൂജാരയ്‌ക്കൊപ്പം നിന്ന് രോഹിത് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി. 85 റണ്‍സ് ആണ് പൂജാരയും രോഹിത്തും ചേര്‍ന്ന് കണ്ടെത്തിയത്. എന്നാലതില്‍ 64 റണ്‍സും വന്നത് രോഹിത്തില്‍ നിന്നാണ്. കോഹ് ലി വന്നപാടെ മടങ്ങിയിട്ടും രോഹിത് കുലുങ്ങിയില്ല. രഹാനെയ്ക്ക് ഒപ്പമുള്ള കൂട്ടുകെട്ടും 50 പിന്നിട്ട് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു