കായികം

ഇംഗ്ലണ്ട് 134 റണ്‍സിന് ഓള്‍ഔട്ട്; അശ്വിന് 5 വിക്കറ്റ്, ഇന്ത്യക്ക് 195 റണ്‍സ് ലീഡ്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ട് 134 റണ്‍സിന് പുറത്ത്. 59.5 ഓവറില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണു. ഇതോടെ ഇന്ത്യക്ക് 195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. 

107 പന്തില്‍ നിന്ന് 42 റണ്‍സ് എടുത്ത ഫോക്ക്‌സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അശ്വിന്‍ 5 വിക്കറ്റ് വീഴ്ത്തി. ഇത് 29ാം വട്ടമാണ് അശ്വിന്‍ ടെസ്റ്റില്‍ 5 വിക്കറ്റ് വീഴ്ത്തുന്നത്. ഇഷാന്ത് ശര്‍മയും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 

രണ്ടാം ദിനം ഇതിനോടകം 14 വിക്കറ്റ് വീണ് കഴിഞ്ഞു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വേണ്ട റണ്‍സ് ഇംഗ്ലണ്ട് കണ്ടെത്തി. ചെപ്പോക്കിലെ പിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് 329 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ 29 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ഔട്ട് ആവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്