കായികം

'എക്‌സ്ട്രാ ഒന്നുമില്ല'; ടെസ്റ്റിലെ 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഒരു എക്‌സ്ട്രാ റണ്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട്. ഇതിലൂടെ 66 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് ഇംഗ്ലണ്ട് തിരുത്തി എഴുതിയത്. 

329 റണ്‍സ് ഇന്ത്യ കണ്ടെത്തിയ ഇന്നിങ്‌സില്‍ ആറ് ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഉപയോഗിച്ചത്. ആറ് പേരും എക്‌സ്ട്രാ റണ്‍ വഴങ്ങാതെ കാര്യങ്ങള്‍ കടുപ്പമാക്കി. 328 റണ്‍സ് പാകിസ്ഥാന്‍ എടുത്തപ്പോള്‍ ഒരു റണ്‍ പോലും എക്‌സ്ട്രാ വഴങ്ങാതെയുള്ള ഇന്ത്യന്‍ ബൗളിങ്ങ് ആയിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ് കയ്യടക്കി വെച്ചിരുന്നത്. 

1955ല്‍ ലാഹോറിലായിരുന്നു ആ ഇന്ത്യ-പാക് പോര്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ 29 റണ്‍സിന് ഇടയില്‍ വീഴുകയായിരുന്നു. റിഷഭ് പന്ത് ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും വേണ്ട പിന്തുണ നല്‍കാന്‍ വാലറ്റത്തിന് കഴിഞ്ഞില്ല. 

അര്‍ധ ശതകത്തോടെ പന്ത് പുറത്താവാതെ നിന്നു. എന്നാല്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് പിഴച്ചു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 4-39 എന്ന നിലയിലേക്കാണ് സന്ദര്‍ഷകര്‍ വീണിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ