കായികം

ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ വിക്കറ്റ്; തകര്‍പ്പന്‍ ക്യാച്ചുമായി റിഷഭ് പന്തും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റിലെ മുഹമ്മദ് സിറാജിന്റെ അരങ്ങേറ്റമായിരുന്നു രണ്ടാം ടെസ്റ്റ്. അവിടെ ആദ്യ ഡെലിവറിയില്‍ തന്നെ വിക്കറ്റ് വീഴ്ത്തി വരവറിയിക്കുകയാണ് സിറാജ്. 

ഇന്ത്യയിലെ തുടക്കം ഗംഭീരമാക്കാന്‍ മുഹമ്മദ് സിറാജിനെ സഹായിച്ചത് പന്തിന്റെ ഗംഭീര ക്യാച്ചും. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 39ാം ഓവറിലാണ് മുഹമ്മദ് സിറാജിന്റെ കൈകളിലേക്ക് കോഹ് ലി പന്ത് നല്‍കിയത്. ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു പോപ്പിനെ ഡൈവിങ് ക്യാച്ചിലൂടെ പന്ത് കൈക്കലാക്കി. 

തന്റെ ഗ്ലൗസില്‍ നിന്ന് പന്ത് മുകളിലേക്ക് തെറിച്ചെങ്കിലും പുറത്തേക്ക് പോവുന്നില്ലെന്ന് റിഷഭ് പന്ത് ഉറപ്പാക്കി. കളിയിലേക്ക് വരുമ്പോള്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു