കായികം

വ്യാജ എഫ്ബി പേജ്, ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി ഡോണ ഗാംഗുലി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നര്‍ത്തകിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ പൊലീസില്‍ പരാതി നല്‍കി. തന്റെയും സൗരവിന്റെയും മകള്‍ സനയുടെയും ചിത്രങ്ങള്‍ പേജു വഴി പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരാണ് പേജ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അറിയാവിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു. പേജ് സൃഷ്ടിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഐപി കണ്ടെത്തിയിട്ടുണ്ട്.

തന്റെ വിദ്യാര്‍ഥികളാണ് പേജിനെക്കുറിച്ച് അറിയിച്ചതെന്ന് ഡോണ പറഞ്ഞു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു കണ്ടപ്പോഴാണ് പരാതി നല്‍കിയത്. പേജ് തന്റേതു തന്നെയെന്നു കരുതി ഒട്ടേറെ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരമൊരു ആശയക്കുഴപ്പം തുടരേണ്ടെന്നു കരുതിയാണ് നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ഡോണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍