കായികം

പിങ്ക് ബോള്‍ ടെസ്റ്റ്; ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്, വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ 

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: മോട്ടേര ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇവിടുത്തെ ഡ്രൈ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കും എന്നാണ് കരുതുന്നതെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ച് 1-1ന് സമനിലയില്‍ നില്‍ക്കുകയാണ് ഇരു ടീമും.

ടോസ് ലഭിച്ചിരുന്നെങ്കില്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് കോഹ് ലി പ്രതികരിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ് ലി പറഞ്ഞു. 

ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് ബേണ്‍സിന് പകരം സാക്ക ക്രൗലിയെത്തി. ലോറന്‍സിന് പകരം ബെയര്‍‌സ്റ്റോയും, മൊയിന്‍ അലിക്ക് പകരം ആര്‍ച്ചറും, സ്‌റ്റോണിന് പകരം ജെയിംസ് ആന്‍ഡേഴ്‌സനും ഇലവനിലേക്ക് എത്തി. 

വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിങ്ങനെ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് നിരയില്‍ ഇഷാന്ത് ശര്‍മയും, ബൂമ്രയും. ഇഷാന്തിന്റെ 100ാം ടെസ്റ്റാണ് ഇത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഇവിടെ ജയം നിര്‍ണായകമാണ്. തോല്‍വിയിലേക്ക് വീണാല്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിക്കു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ