കായികം

കൊല്‍ക്കത്തയുടെ പുതിയ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്, ഇരട്ട ശതകം അകന്ന് പോയത് 2 റണ്‍സിന് 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും മിന്നും ബാറ്റിങ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ താരം വെങ്കടേഷ് അയ്യറാണ് ഇത്തവണ ബാറ്റുമായി നിറഞ്ഞാടിയത്. 

മധ്യപ്രദേശിന് വേണ്ടി 146 പന്തുകള്‍ നേരിട്ട വെങ്കടേഷ് 20 ഫോറും ഏഴ് സിക്‌സും പറത്തി 198 റണ്‍സ് നേടി. ഇരട്ട ശതകത്തിലേക്ക് എത്താന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ വെങ്കടേഷിനെ സിദ്ധാര്‍ഥ് കൗള്‍ റണ്‍ഔട്ടാക്കി. 

വെങ്കടേഷിന്റെ ബാറ്റിങ് ബലത്തില്‍ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സ് ആണ് മധ്യപ്രദേശ് അടിച്ചെടുത്തത്. 403 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 297 റണ്‍സിന് ഓള്‍ഔട്ടായി. 

സയിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച ഫോമിലാണ് വെങ്കടേഷ് അയ്യര്‍ കളിച്ചത്. പിന്നാലെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താര ലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ