കായികം

വലിയ തിരിച്ചടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഇന്ത്യ; പൂജാരയ്ക്ക് പരിശീലനത്തിനിടയില്‍ പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: വലിയ തിരിച്ചടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഇന്ത്യ. നെറ്റ്‌സിലെ ബാറ്റിങ്ങിന് ഇടയില്‍ പൂജാരയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ല. 

മൂന്നാം ടെസ്റ്റിന് മുന്‍പായി ഇന്ത്യ ടീം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിരുന്നു. ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ പൂജാരയുടെ വലത് കൈക്കാണ് പരിക്കേറ്റത്. ഫിസിയോ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ പൂജാരയുടെ അടുത്തേക്ക് എത്തി. 

പിന്നാലെ പൂജാര നെറ്റ് വിട്ടത് ആശങ്ക ഉയര്‍ത്തി. എന്നാല്‍ ഏതാനും സമയത്തിന് ശേഷം പൂജാര നെറ്റ്‌സിലേക്ക് ബാറ്റ് ചെയ്യാനായി തിരികെ എത്തി. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകയായ മെലിന്‍ഡ ഫരലാണ് പൂജാരയ്ക്ക് പരിക്കേറ്റ വിവരം ട്വീറ്റ് ചെയ്തത്. 

ജനുവരി ഏഴിനാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ ആരംഭിക്കുന്നത്. നിലവില്‍ മെല്‍ബണിലാണ് ഇന്ത്യ. ജനുവരി നാലോടെ ആയിരിക്കും സിഡ്‌നിയിലേക്ക് ടീമുകള്‍ എത്തുക. 1-1ന് പരമ്പര സമനിലയില്‍ പിടിച്ചിരിക്കുകയാണ് ഇരു ടീമുകളും ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍