കായികം

17-18 വയസായിരിക്കും കടലാസില്‍ പാക് ഫാസ്റ്റ് ബൗളേഴ്‌സിന്റെ പ്രായം, പക്ഷേ 27-28 വയസ് കാണും: മുഹമ്മദ് ആസിഫ്

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പേപ്പരില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളേഴ്‌സിന്റെ പ്രായം 17-18 വയസായിരിക്കും. എന്നാല്‍ അവര്‍ക്ക് 27-28 വയസ് കാണും എന്നാണ് പാകിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫ് പറയുന്നത്. ഫിറ്റ്‌നസിലെ പോരായ്മയാണ് ആസിഫ് ചൂണ്ടിക്കാണിക്കുന്നത്. 

വളരെ പ്രായമായി അവര്‍ക്ക്. കടലാസില്‍ 17-18 ആയിരിക്കും. പക്ഷേ യഥാര്‍ഥത്തില്‍ 27-28 വയസാണ്. കാരണം 20-25 ഓവര്‍ തുടരെ എറിയാനുള്ള ഫ്‌ളെക്‌സിബിളിറ്റി അവര്‍ക്കില്ല. ശരീരം എങ്ങനെ ശ്രദ്ധിക്കണം എന്ന് അവര്‍ക്ക് അറിയില്ല. 5-6 ഓവര്‍ സ്‌പെല്ലിന് ശേഷം ഫീല്‍ഡില്‍ നില്‍ക്കാന്‍വ പോലും അവര്‍ക്കാവില്ല എന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. 

ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ 10 വിക്കറ്റ് വീഴ്ത്തിയിട്ട് 5-6 വര്‍ഷമായെന്ന് തോന്നുന്നു. ന്യൂസിലാന്‍ഡിലേത് പോലുള്ള പിച്ചുകള്‍ കണ്ട് ഞങ്ങള്‍ വെള്ളമിറക്കിയിട്ടുണ്ട്. പന്ത് താഴെ വെക്കുന്ന കാര്യമേ ഇല്ല. അഞ്ച് വിക്കറ്റ് വീഴ്ത്താതെ ഞാന്‍ പന്ത് താഴെ വെക്കാറില്ലായിരുന്നു. 

ഈ കുട്ടികള്‍ക്ക് വിവരമില്ല. ബാറ്റ്‌സ്മാനെ ഫ്രണ്ട് ഫൂട്ടിലേക്ക് കൊണ്ടുവരാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇവര്‍ക്ക് അറിയില്ല. സിംഗിള്‍ തടയാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിക്കറ്റിലേക്ക് പന്തെറിയാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അത് ലെഗ് സൈഡിലേക്ക് പോകന്നു. അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നും പാക് മുന്‍ പേസര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത