കായികം

ഇനിയും ക്വാറന്റൈനിലിരിക്കാന്‍ വയ്യ; ബ്രിസ്‌ബേനിലേക്ക് പോവാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: നാലാം ടെസ്റ്റിനായി ബ്രിസ്ബനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിസ്‌ബേനില്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടി വരുന്നതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ നീരസം. 

ദുബായില്‍ 14 ദിവസം ക്വാറന്റൈനിലിരുന്നിരുന്നു. പിന്നാലെ 14 ദിവസം സിഡ്‌നിയില്‍ എത്തിയതിന് ശേഷം ക്വാറന്റൈന്‍. ഓസ്‌ട്രേലിയന്‍ പരമ്പരയുടെ അവസാനം വീണ്ടും ക്വാറന്റൈനില്‍ പോവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളുടെ നിലപാട്. 

വീണ്ടും ഹോട്ടലില്‍ കുടുങ്ങിയിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഗ്രൗണ്ടിലിറങ്ങാന്‍ സാധിക്കണം. മറ്റേതെങ്കിലും ഗ്രൗണ്ടില്‍ കളിക്കാനാണെങ്കില്‍ പ്രശ്‌നമില്ല. രണ്ട് ടെസ്റ്റും അവിടെ കളിച്ച് സീരീസ് അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ മടങ്ങാനാണ് ആഗ്രഹിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ ടീമിന് ലഭിക്കുന്നത് പോലെ തന്നെ പരിഗണന ഇന്ത്യന്‍ ടീമിനും ഇക്കാര്യത്തില്‍ ലഭിക്കണം. ആറ് മാസത്തോളമായി പല സംസ്ഥാനങ്ങളിലായി ലോക്ക്ഡൗണില്‍ കഴിഞ്ഞാണ് കളിക്കാര്‍ വരുന്നത്. അത് എളുപ്പമുള്ള  കാര്യമല്ല. കോവിഡിന്റെ സമയത്ത് നടത്തിയ പര്യടനത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ വന്ന രണ്ട് ടീമുകളാണ് നമ്മുടേത്. ഇനി വീണ്ടും ബബിളിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍